പരിശീലനത്തിന് കുട്ടികളുടെ സൗകര്യത്തിനനുസരിച്ചുള്ള സമയക്രമം ചിട്ടപ്പെടുത്തും. പരിശീലന സമയത്തെ ഭക്ഷണവും ജില്ലാ പഞ്ചായത്ത് തന്നെ നല്‍കും

കൊല്ലം: സംസ്ഥാനത്തെ ആദ്യ ബോക്സിങ് അക്കാദമി കൊല്ലത്ത് ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പെരിനാട് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് അക്കാദമി തുടങ്ങുന്നത്. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്‍‌റെയും അമച്വര്‍ ബോക്സിങ് അസോസിയേഷന്‍റെയും സഹകരണത്തോടെയാണ് അക്കാദമി തുടങ്ങുന്നത്

പാഠപുസ്തക പഠനത്തോടൊപ്പം ഇനി ഇടിച്ചും പഠിക്കാനുള്ള അവസരമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. അതിനുളള സൗകര്യമൊരുക്കി ബോക്സിങ് അക്കാദമിയുടെ പണി അവസാനഘട്ടത്തിലാണ്. കുട്ടികളും വലിയ ആവേശത്തിലാണ്.

ജില്ലയിലെ എല്ലാ സ്കൂളുകളിലേയും കുട്ടികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 25 ലക്ഷം രൂപ ചെലവിൽ ഒരുക്കുന്ന ഇടിക്കൂട്ടിലേക്ക് പരിശീലകനേയും നിയമിച്ചിട്ടുണ്ട്. പരിശീലനത്തിന് കുട്ടികളുടെ സൗകര്യത്തിനനുസരിച്ചുള്ള സമയക്രമം ചിട്ടപ്പെടുത്തും. പരിശീലന സമയത്തെ ഭക്ഷണവും ജില്ലാ പഞ്ചായത്ത് തന്നെ നല്‍കും.