Asianet News MalayalamAsianet News Malayalam

മെക്സിക്കന്‍ ​ഗ്രാസിന് രുചി കൂടുതലോ! മീഡിയനുകളില്‍ വച്ചുപിടിപ്പിച്ച പുല്ല് കന്നുകാലികള്‍ തിന്നുനശിപ്പിച്ചു

മീഡിയനുകളിലെ പുല്ലുപിടിപ്പിക്കല്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കന്നുകാലി ശല്യം വീണ്ടും വെല്ലുവിളിയായത്. 

stray cows destroy grass planted in median as part of city beautification in muvattupuzha
Author
Muvattupuzha, First Published Aug 24, 2021, 10:15 AM IST

ലക്ഷങ്ങൾ ചെലവിട്ട വച്ച് പിടിപ്പിച്ച മെക്സിക്കൻ ​ഗ്രാസ് കന്നുകാലികൾ തിന്നുനശിപ്പിച്ചു. ന​ഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാ​ഗമായി മൂവാറ്റുപുഴ  ന​ഗരത്തിൽ വച്ചുപിടിപ്പിച്ച പുൽത്തകിടിയാണ് കന്നുകാലികൾ തിന്നത്. മീഡിയനുകളിലെ പുല്ലുപിടിപ്പിക്കല്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കന്നുകാലി ശല്യം വീണ്ടും വെല്ലുവിളിയായത്. ഏതാനുംവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പദ്ധതി പുരോ​ഗമിച്ചപ്പോഴും വെല്ലുവിളിയായത് കന്നുകാലികളായിരുന്നു.

മേയുന്ന ഭാ​ഗത്തെ മുഴുവൻ പുല്ലും ഇവ ഭക്ഷിക്കുന്നതിനാല്‍ ഈ ഭാ​ഗങ്ങളില്‍ കുഴികളായി മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ചാലിക്കടവ്  പാലത്തിന് സമീപത്താണ് കന്നുകാലി ശല്യം രൂക്ഷമായിട്ടുള്ളത്. ട്രീ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇത്തവണ മീഡിയനിൽ മെക്സിക്കന്‍​ഗ്രാസ് വച്ച് പിടിപ്പിച്ചത്.

5 വർഷത്തേക്ക് ചെടികളുടെയും പുൽത്തകിടികളുടെയും പരിചരണം ഉൾപ്പെടെയാണ് സംഘടന ഏറ്റെടുത്തിട്ടുള്ളത്. എന്നാൽ പദ്ധതിക്ക് ഉതകുന്ന നിലയിലുള്ള സഹായം ന​ഗരസഭയിൽ നിന്ന് ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നേരത്തെ യു ആര്‍ ബാബു ചെയര്‍മാനായിരിക്കെയാണ് ന​ഗരസൗന്ദര്യവൽക്കരണത്തിന്‍റെ ഭാ​ഗമായി പുല്ല് വച്ച് പിടിപ്പിച്ചത്. അന്ന് മീഡിയനുകള്‍ കന്നുകാലികള്‍ മേച്ചിൽപ്പുറമാക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios