കരുംകുളം, പൂവാർ പഞ്ചായത്തുകളിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമാണ് കടിയേറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ 14 പേർക്ക് കടിയേറ്റു. കരുംകുളം, പൂവാർ പഞ്ചായത്തുകളിലുള്ളവർക്കാണ് കടിയേറ്റത്. പരിക്കുപറ്റിയവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം, പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred