നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ വീണു യുവാവിന്റെ കാലൊടിഞ്ഞു.

കോഴിക്കോട്: കോഴിക്കോട് പുറമേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ നാദാപുരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ വീണു യുവാവിന്റെ കാലൊടിഞ്ഞു. പുറമേരി സ്വദേശി സുജിത്തിന്റെ കാലിനാണ് സംഭവത്തിൽ പരിക്കേറ്റത്. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്. 

Asianet News Live | Kerala Legislative Assembly | Pinarayi | MR Ajith Kumar | Malayalam News Live