വടകരയിൽ അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം. വടകര സ്വദേശി വിയാൻ വിജിത്തിനെയാണ് തെരുവുനായകൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചത്.

കോഴിക്കോട്: വടകരയിൽ അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം. വടകര സ്വദേശി വിയാൻ വിജിത്തിനെയാണ് തെരുവുനായകൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചത്. വിയാൻ വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് തെരുവുനായകൾ കുരച്ചുകൊണ്ട് ചാടിയത്. കുട്ടി കയ്യിലുണ്ടായിരുന്ന സ്കൂൾ ബാഗ് നായകൾക്ക് നേരെ എറിഞ്ഞപ്പോൾ അവ പിന്മാറി. ശേഷം വിയാൻ ഓടി അടുത്തുള്ള മതിലിൽ കയറി നിൽക്കുകയായിരുന്നു.