ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും കടിയേറ്റവർ ചികിത്സ തേടി

ഹരിപ്പാട്: മുതുകുളത്ത് പത്തുപേർക്ക് തെരുവു നായയുടെ കടിയേറ്റു. മുതുകുളം തെക്ക് തുളസിത്തറയിൽ ശശികല (42), തിക്കോയിക്കൽ ശശി (58), സഞ്ജു ഭവനത്തിൽ സുരേന്ദ്രൻ (58), തുളസിത്തറയിൽ ശ്രീകല (35), ഗോകുലത്തിൽ ഗീത (51), ചേലിപ്പിളളിൽ സുചിത്ര (36), ഈരിയ്ക്കൽ ഷീല (58), തഴേശ്ശേരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പൊന്നമ്മ (65), മനുനിവാസിൽ തുളസി(56), മുതുകുളം വടക്ക് ശശീന്ദ്രഭവനത്തിൽ ഗീത (55) എന്നിവർക്കാണ് കടിയേറ്റത്. 

ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. വെങ്ങാലിൽ സുനിലിന്റെ ഒരുമാസം പ്രായമുളള കാളക്കിടാവിനെയും നായ ആക്രമിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നായ ആക്രമണം തുടങ്ങിയത്. ഹൈസ്‌കൂൾ മുക്കിനും പരിസരത്തും, ഷാപ്പുമുക്കിനു വടക്കുഭാഗത്തുമായി ഓടിനടന്നു കടിക്കുകയായിരുന്നു. റോഡിലൂടെ പോയവരും വീടിനു മുൻപിലും നിന്നവരാണ് കടിയേറ്റവരിലധികവും.

ഒരു നാട് മുഴുവൻ ഭീതിയിലായ ദിവസം; കണ്ണൂരിൽ 5 കിലോമീറ്ററിലേറെ പ്രദേശങ്ങളിൽ 30ലധികം പേരെ കടിച്ച് തെരുവുനായ

അതേസമയം കുറച്ച് നാൾ മുന്നേ കണ്ണൂരിൽ നിന്നും പുറത്തുവന്ന വാർത്ത കണ്ണൂർ ചക്കരക്കൽ, അഞ്ചരക്കണ്ടി മേഖലയെ വിറപ്പിച്ച് തെരുവുനായ ആക്രമണം ഉണ്ടായി എന്നതാണ്. പിഞ്ചുകുട്ടികളും വയോധികരുമുൾപ്പെടെ മുപ്പതിലധികം പേർക്ക് പരിക്കേറ്റു. അഞ്ച് കിലോമീറ്ററിലധികം പ്രദേശങ്ങളിൽ ഭീതിവിതച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. കണ്ണിൽ കണ്ടവരെയെല്ലാം തെരുവുനായ കടിച്ചതിന്റെ ഭീതിയിലാണ് നാട്. ചക്കരക്കൽ, ഇരിവേരി, മുഴപ്പാല, പൊതുവാച്ചേരി അങ്ങനെ കിലോമീറ്ററുകൾ താണ്ടിയെത്തിയായിരുന്നു നായയുടെ ആക്രമണം. അടുക്കളയിലും വരാന്തകളിലും കയറി കടിച്ചു പറിച്ചു. വഴിയേ പോയവരെല്ലാം ഇരയായി. മുപ്പത്തിമൂന്ന് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചരക്കണ്ടി ആശുപത്രിയിൽ മൂന്ന് പേർ. മൂക്കിന് കടിയേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾക്കുൾപ്പെടെ മുഖത്ത് കടിയേറ്റിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളിലായിട്ടായിരുന്നു ആക്രമണം. അഞ്ചരക്കണ്ടി ചിറക്കാത്ത് എത്തിയപ്പോൾ നാട്ടുകാർ നായയെ അടിച്ചുകൊന്നു. തത്കാലം ആശങ്കയൊഴിഞ്ഞെന്ന് നാട്ടുകാർ പറയുന്നു. നായയ്ക്ക് പേവിഷബാധയുണ്ടെന്നാണ് നിഗമനം. മുപ്പത്തിമൂന്ന് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചരക്കണ്ടി ആശുപത്രിയിൽ മൂന്ന് പേർ. മൂക്കിന് കടിയേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾക്കുൾപ്പെടെ മുഖത്ത് കടിയേറ്റിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളിലായിട്ടായിരുന്നു ആക്രമണം. അഞ്ചരക്കണ്ടി ചിറക്കാത്ത് എത്തിയപ്പോൾ നാട്ടുകാർ നായയെ അടിച്ചുകൊന്നു. തത്കാലം ആശങ്കയൊഴിഞ്ഞെന്ന് നാട്ടുകാർ പറയുന്നു. നായയ്ക്ക് പേവിഷബാധയുണ്ടെന്നാണ് നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം