കൂട്ടത്തിലൊരു കുട്ടി നിലത്തു നിന്ന് കല്ലെടുത്ത് എറിയുമ്പോൾ നായ പിന്തിരിയുന്നത് ദൃശ്യങ്ങളിൽ കാണാം. 

മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ സ്ക്കൂൾ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ. തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂളിൽ പോകുകയായിരുന്ന 3 കുട്ടികളുടെ പുറകെയാണ് രണ്ട് നായകൾ പാഞ്ഞടുത്തത്. കൂട്ടത്തിലൊരു കുട്ടി നിലത്തു നിന്ന് കല്ലെടുത്ത് എറിയുമ്പോൾ നായ പിന്തിരിയുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടിക്ക് പുറകെ നായ ഓടുന്ന ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. വ്യാഴാഴ്ച്ച നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യം ഇന്നാണ് പുറത്തു വന്നത്. 

YouTube video player