കടയിലെത്തിയ ഒരാള്‍ ഗൂഗിള്‍ പേയ്മെന്‍റ് നടത്തിക്കൊണ്ടിരിക്കെ റോഡില്‍ നിന്ന് നായ കയറിവരുന്നത് വീഡിയോയില്‍ കാണാം. കസ്റ്റമറെ നായ ശല്യം ചെയ്യുന്നത് കണ്ട ബിജു അതിനെ അവിടെ നിന്ന് ഓടിക്കാൻ നോക്കുകയായിരുന്നു

കൊല്ലം: ഓടനാവട്ടത്ത് റേഷൻ കടയില്‍ കയറി റേഷൻ കടക്കാരനെ ആക്രമിച്ച് തെരുവുനായ. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ഓടനാവട്ടത്ത് വാപ്പാലയില്‍ 91ാംനമ്പര്‍ റേഷൻ കട നടത്തുന്ന ബിജുവിനാണ് തെരുവനായയുടെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്. കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 

കടയിലെത്തിയ ഒരാള്‍ ഗൂഗിള്‍ പേയ്മെന്‍റ് നടത്തിക്കൊണ്ടിരിക്കെ റോഡില്‍ നിന്ന് നായ കയറിവരുന്നത് വീഡിയോയില്‍ കാണാം. കസ്റ്റമറെ നായ ശല്യം ചെയ്യുന്നത് കണ്ട ബിജു അതിനെ അവിടെ നിന്ന് ഓടിക്കാൻ നോക്കുകയായിരുന്നു. ഇതിനിടെയാണ് നായ അക്രമാസക്തമായി ബിജുവിനെ നേരേക്ക് പാഞ്ഞടുത്തത്.

പിന്നീട് പല തവണ ബിജുവിനെ നായ കടിച്ചു.കടിച്ച് കുടയുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഞെട്ടി ബിജു തെറിച്ചുവീഴുന്നുമുണ്ട്. എന്നാല്‍ ഭാഗ്യവശാല്‍ കയ്യില്‍ കിട്ടിയൊരു പട്ടികക്കഷ്ണം ഉപയോഗിച്ച് ബിജു നായയെ തിരിച്ചും നേരിടുന്നു.

മുതുകിലും കക്ഷത്തിലുമാണ് ബിജുവിന് കാര്യമായി പരുക്കേറ്റിട്ടുള്ളത്. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 

വാര്‍ത്തയുടെ വീഡിയോ കാണാം...

റേഷൻകട വ്യാപാരിയെ തെരുവുനായ കടിച്ചു

Also Read:- റോഡരികില്‍ കൂട്ടിയിട്ടിരുന്ന കോൺക്രീറ്റ് പോസ്റ്റുകൾക്ക് മുകളിൽ കിടന്നയാൾ പോസ്റ്റുകൾക്കടിയിൽ കുരുങ്ങി