Asianet News MalayalamAsianet News Malayalam

ഒരു ആര്‍ ടി ഒ ഓഫീസീനെചൊല്ലി രണ്ടിടത്ത് സമരം; മൂന്നാറിലും അടിമാലിയിലും നാടകീയസംഭവങ്ങള്‍

രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്

strike for rto office in munnar and adimali
Author
Idukki, First Published Feb 6, 2020, 1:16 PM IST

ഇടുക്കി: ദേവികുളം ആര്‍ ടി ഒ ഓഫീസിനെചൊല്ലി മൂന്നാറിലും അടിമാലിയിലും സംയുക്ത സമരസമിതിയുടെ സമരങ്ങള്‍. ദേവികുളത്തേക്ക് ആര്‍ ടി ഒ ഓഫീസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലും, നിലവില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് അടിമാലിയിലുമാണ് സംയുക്ത സമരസമിതിയുടെ നാടകീയ സമരങ്ങള്‍.

ആദ്യകാലത്ത് മൂന്നാറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ദേവികുളം ആര്‍ ടി ഒ ഓഫീസ് കെട്ടിടത്തിന്‍റെ അഭാവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലമാണ് അടിമാലിയിലേക്ക് മാറ്റിയത്. എന്നാല്‍ ദേവികുളത്ത് മിനിസിവില്‍ സ്റ്റേഷന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ചു. ജീവനക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യവും ഏര്‍പ്പെടുത്തി.

ഓഫീസ് കെട്ടിടം ദേവികുളത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ ഓഫീസ് മാറ്റുന്നതിന് അധിക്യതര്‍ തയ്യറായിട്ടില്ല. നിലവില്‍ ദേവികുളത്തിന്‍റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ ടി ഒ ഓഫീസ് 30 കിലോ മീറ്റര്‍ അകലെയുള്ള അടിമാലിയിലാണ് പ്രവര്‍ത്തിക്കുന്നത്. അടിമാലിയുടെ വികസനത്തിന് മുതല്‍കൂട്ടാകുന്ന ഓഫീസ് കെട്ടിടം മാറ്റരുതെന്ന ആവശ്യമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്.

ഇതിനായി രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതിയും രൂപീകരിച്ചു. എന്നാല്‍ ദേവുളത്ത് പ്രവര്‍ത്തിക്കേണ്ട ഓഫീസ് അവിടെ തന്നെ പ്രവര്‍ത്തിക്കണമെന്നാണ് മൂന്നാര്‍ നിവാസികളുടെ ആവശ്യം. ഓഫീസ് കെട്ടിടം അടിമാലിയില്‍ പ്രവര്‍ത്തിക്കുന്നത് മറയൂര്‍, കാന്തല്ലൂര്‍, വട്ടവട തുടങ്ങിയ പ്രദേശങ്ങളില്‍ താസിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. പ്രശ്‌നത്തില്‍ സര്‍ക്കാരിന്‍റെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മൂന്നാറുകാരുടെ ആവശ്യം. ഇതിനായി മൂന്നാറില്‍ സംയുക്ത സമരസമിതി രൂപീകരിച്ചു. സമിതിയുടെ നേത്യത്വത്തില്‍ ഇന്നലെ അന്തര്‍ സംസ്ഥാനപാത ഉപരോധിക്കുകയും നാളെ കടയടപ്പ് സമരം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios