പ്ലസ് വൺ വിദ്യാർത്ഥി കുറ്റിച്ചിറ പള്ളിക്കുളത്തിൽ വീണു മരിച്ചു
കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥി കുറ്റിച്ചിറ പള്ളിക്കുളത്തിൽ വീണു മരിച്ചു. ചക്കുംകടവ് റഹ്മയിൽ മൊയ്തീൻ കോയയുടെ മകൻ ഷാഹുൽ ഹമീദ് (17) ആണ് നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
പുതിയ വീട്ടിൽ റക്സൽ എന്നയാൾ കുളത്തിൽ നിന്നും മുങ്ങിയെടുത്ത കുട്ടിയെ ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൃത്രിമശ്വാസം നൽകി ബീച്ച് ആശുപത്രിയി വരെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരപ്പിൽ എം.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച ഷാഹുൽ ഹമീദ്.
