കുടുംബത്തോടപ്പം കാറിൽ ഈദ് ഗാഹിലേക്ക് വന്നതായിരുന്നു ഹനാൻ. ഈദ് ഗാഹിലെത്തിയ ഡോക്റ്റർമാർ ഹനാനെ പരിശോധിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: മുക്കത്ത് നഫ്ന കോപ്ലക്സിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിൽ പങ്കെടുത്തുകൊണ്ടിരിക്കെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരമൂല കുമാരനല്ലൂർ പി ടി ഹുസ്സന്റെ മകൻ ഹനാൻ ഹുസ്സൻ (20) ആണ് മരിച്ചത്. പ്ലസ് ടു പഠനം കഴിഞ്ഞ് മുക്കം ടാർഗറ്റ് സ്ഥാപനത്തിൽ തുടർ പഠനം നടത്തുകയായിരുന്നു. 

ഇന്ന് രാവിലെ 8.30 യോടെയാണ് സംഭവം. കുടുംബത്തോടപ്പം കാറിൽ ഈദ് ഗാഹിലേക്ക് വന്നതായിരുന്നു ഹനാൻ. ഈദ് ഗാഹിലെത്തിയ ഡോക്റ്റർമാർ ഹനാനെ പരിശോധിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ നടക്കും. മാതാവ്: ഖമറുന്നീസ, സഹോദരങ്ങൾ: ഹംദ, ഹന്ന, ഹിഷാം, ഹാമിദ്, ഹിന

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 65കാരൻ മരിച്ചു

കോഴിക്കോട് : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അണ്ടോണ സ്വദേശി മരിച്ചു. അണ്ടോണ ആരേറ്റക്കുന്നുമ്മല്‍ മൊയ്തീന്‍ (65) ആണ് മരിച്ചത്. ഇകഴിഞ്ഞ 30ന് രാവിലെ ആറരയോടെ വാവാട് സെന്റര്‍ ബസാറില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മൊയ്തീനെ ബൈക്കിടിച്ച് തെറിപ്പിച്ചത്. നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മരണം.

വാവാട് ബസാറിലെ ചിക്കന്‍ സ്റ്റാള്‍ തൊഴിലാളിയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അണ്ടോണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ജമീല , മക്കള്‍ : നുസൈബത്ത്, സല്‍മത്ത്, തസ്ലീമത്ത്, മരുമക്കള്‍: ഷമീര്‍ ടി സി(അണ്ടോണ), ഷാനവാസ് (കൂടത്തായി), റഫീഖ്(കാരാടി), സഹോദരങ്ങള്‍: ഹുസൈന്‍ , ബീരാന്‍ , ഹമീദ് ,കദീജ, ഉമ്മയ്യ, ആച്ചയ്