ആലപ്പുഴ: ഹരിപ്പാട് പത്താംക്ലാസ് വിദ്യാര്‍ത്ഥി നദിയില്‍ ചാടി മരിച്ചു. പല്ലന മഠത്തില്‍ സുമേഷ് അമ്പിളി ദമ്പതികളുടെ മകള്‍ ഗൗരി നന്ദന (15) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി പല്ലന കുമാര കോടി പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു. ഹരിപ്പാട് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും പ്രദേശവാസികളും സംയുക്തമായി നടത്തിയ തിരിച്ചിലിനിടയില്‍ 3. 30 ഓടെ മൃതദേഹം കണ്ടെത്തി. മഹാകവി കുമാരനാശാന്‍ മേമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.