രാവിലെ അഞ്ച് മണി മുതല്‍ കുട്ടിയ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്‍റെ പരിസരത്തെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച ജലസംഭരണിയിൽ മൃതദേഹം കണ്ടെത്തിയത്. 

ബത്തേരി: വയനാട്ടില്‍ വിദ്യാര്‍ത്ഥിനിയെ ജലസംഭരണിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി പള്ളിവയല്‍ പുത്തൂര്‍ സ്വദേശി പ്രജീഷ (14) ആണ് മരിച്ചത്. 

കുപ്പാടി ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പ്രജീഷ. രാവിലെ അഞ്ച് മണി മുതല്‍ കുട്ടിയ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്‍റെ പരിസരത്തെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച ജലസംഭരണിയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.