അവസാന വര്‍ഷ എഞ്ചിനിയറിംങ്ങ് വിദ്യാര്‍ത്ഥിയായിരുന്നു അബിന്‍. 

കോഴിക്കോട്: കൊയമ്പത്തൂരിലുണ്ടായ ബൈക്കപകടത്തില്‍ പുതുപ്പാടി സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. പുതുപ്പാടി കാക്കവയല്‍ മാപ്പിളപറമ്പില്‍ ചിറയില്‍ കുഞ്ഞുമോന്‍റെ മകല്‍ അബിന്‍ (21) ആണ് മരിച്ചത്. സംസ്‌കാരം ശനിയാഴ്ച ഇങ്ങാപ്പുഴ ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.

ബുധനാഴ്ച രാത്രിയാണ് അപകടം. അവസാന വര്‍ഷ എഞ്ചിനിയറിംങ്ങ് വിദ്യാര്‍ത്ഥിയായിരുന്നു അബിന്‍. മൃതദേഹം കൊയമ്പത്തൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സെലിനാണ് അബിന്‍റെ മാതാവ്. സഹോദരന്‍ ക്രിസ്.