ചുഴിയില്‍പ്പെട്ട് വിദ്യാർഥി മുങ്ങി മരിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Apr 2019, 6:19 PM IST
student died in kozhikode
Highlights

ആനക്കാംപൊയിൽ പതങ്കയത്ത് സഹപാഠികളുമൊത്ത് കുളിക്കുന്നതിനിടെ ചുഴിയിൽ പെട്ട് വിദ്യാർഥി മുങ്ങിമരിച്ചു

കോഴിക്കോട്: ആനക്കാംപൊയിൽ പതങ്കയത്ത് സഹപാഠികളുമൊത്ത് കുളിക്കുന്നതിനിടെ ചുഴിയിൽ പെട്ട് വിദ്യാർഥി മുങ്ങിമരിച്ചു.  മലപ്പുറം തിരൂരങ്ങാടി സ്വദേശി  സാജുദ്ധീൻ മകൻ ഇസ്ഹാഖ് (18)ആണ് മരിച്ചത്.

കുന്ദമംഗലം കാരന്തൂർ മർകസിൽ വെക്കേഷൻ ഇംഗീഷ് കോഴ്സിന് വന്ന 15 ഓളം വിദ്യാർഥികൾ  അധ്യാപകരുമൊത്ത് യാത്ര പോയതായിരുന്നു. കൂടെ ഉളളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും  രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

loader