കോഴിക്കോട്: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പേരാമ്പ്ര നൊച്ചാട് രാമല്ലൂർ ഏരത്ത് കണ്ടി മീത്തൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് അസ്ലം (11) ആണ് മരിച്ചത്. കൽപ്പത്തൂർ എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അസ്ലം.  

സഹോദരങ്ങളോടൊത്ത് കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി അസ്ലമിന് പരുക്കേൽക്കുകയായിരുന്നു.  തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ ചികിത്സയിൽ കഴിയുകയുമായിരുന്നു. നാല് ദിവസം മുമ്പ് വീട്ടിനുള്ളിൽ വെച്ചായിരുന്നു അപകടം.  നഫീസ മാതാവും  മിൻഹ ഫാത്വിമ, സൽമാൻ ഫാരിസ് എന്നിവർ സഹോദരങ്ങളുമാണ്.