എടത്വ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികനായ സുഹൃത്തിന്റെ നില അതീവ ഗുരുതരം. എടത്വ സെന്റ് അലോഷ്യസ് കോളേജ് ബികോം ടാക്‌സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി തകഴി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ചെക്കിടിക്കാട് പഴയപുരയ്ക്കല്‍ ആശാംപറമ്പില്‍ മിനിയുടെ മകന്‍ കെവിന്‍ ബിജു (20) ആണ് മരിച്ചത്. 

സഹയാത്രികനായ എടത്വ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പച്ച പുത്തന്‍തറ സിബിയുടേയും മോനിമ്മയുടേയും മകന്‍ മോബിനാണ് (19) ഗുരുതരമായി പരിക്കേറ്റത്.  ഇന്ന് ഉച്ചകഴിഞ്ഞ് 2.50 ന് അമ്പലപ്പുഴ-തകഴി സംസ്ഥാനപാതയില്‍ കരുമാടി ജങ്ഷന് സമീപത്തുവെച്ചായിരുന്നു അപകടം. 

അപകടത്തില്‍പ്പെട്ട ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കെവിന്‍ മരണപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ മോബിന്‍ വണ്ടാനം മെഡിക്കല്‍ കോളേജിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.