നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥി മരിച്ചു. ഉടുമ്പൻചോല സ്വദേശി അഭിമന്യുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ അഭിജിത്തിന് പരിക്കേറ്റു. 

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് ഡ്രൈവർ ഒളിവിലാണ്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.