ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സും പരിസരവാസികളും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും മുബഷീറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല...

കോഴിക്കോട്: നാദാപുരം കടവത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി. പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി അണിയാരം ബാബാച്ചി റോഡിൽ കോണൂന്നുമ്മൽ മുബഷീറാണ് (17) മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ആറ്റുപുറത്തെ എസി കെട്ടിടനടുത്ത് വെച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സും പരിസരവാസികളും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും മുബഷീറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വാണിമേലിൽ നിന്ന് എത്തിയ പ്രത്യേക മുങ്ങൽ വിദഗ്ദരും നാദാപുരം ജനകീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. കോണോന്നുമ്മൽ റഫീഖ് - താഹിറ ദമ്പതികളുടെ മകനാണ് മുബഷീർ. മുഹമ്മദ്, മുഹാദ് എന്നിവർ സഹോദരങ്ങളാണ്.