മലപ്പുറം വണ്ടൂരിലാണ്  സ്വിമ്മിംഗ് പൂളിൽ  വിദ്യാർത്ഥി മുങ്ങി മരിച്ച ദാരുണ സംഭവമുണ്ടായത്

മലപ്പുറം:സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം വണ്ടൂരിലാണ് സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ച ദാരുണ സംഭവമുണ്ടായത്. വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ്‌ കെൻസ(18)യാണ് മരിച്ചത്. ജ്യേഷ്ഠനൊപ്പം നീന്തൽ പരിശീലനത്തിനായി പോയതായിരുന്നു. നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടം. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഓര്‍ക്ക എന്ന നീന്തല്‍ പരിശീലനം നല്‍കുന്ന സ്ഥലത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്. സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുമ്പോഴേക്കും ജീവന്‍ നഷ്ടമായി. മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം, സ്വിമ്മിങ് പൂളിന് വേണ്ടത്ര സുരക്ഷയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ, തൃശ്ശൂര്‍ ചാവക്കാടില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു മുങ്ങി മരണമുണ്ടായത്. ചാവക്കാട്ടെ കടല്‍ തീരത്ത് ഇന്നലെ രാവിലെ 10.30നാണ് അപകമുണ്ടായത്. കോയമ്പത്തൂർ കോത്തന്നൂർ സ്വദേശി അശ്വിൻ ജോൺസ് ആണ് മരിച്ചത്. അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ കടലില്‍ വലിയ രീതിയിലുള്ള തിരയുണ്ടായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയിലകപെടുകയായിരുന്നു.

ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ പേരക്കുട്ടികൾ ചളിയിൽ മുങ്ങി, രക്ഷിക്കാനിറങ്ങിയ മുത്തച്ഛന് ദാരുണാന്ത്യം

Kanam Rajendran Passes Away | കാനം രാജേന്ദ്രൻ അന്തരിച്ചു | CPI State Secretary | Asianet News Live