ഇടുക്കി: ഇടുക്കി അഞ്ചുരുളി ജലാശയത്തിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഒമ്പതാംമൈൽ സ്വദേശിയും വെള്ളയാംകുടി സെന്റ് ജെറോം സ്കൂളിലെ വിദ്യാർത്ഥിയുമായ അലനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് സുഹൃത്തിനൊപ്പം കുളിക്കുന്നിനിടെ അലൻ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് സ്കൂബ ഡൈവിംഗ് സംഘം അടക്കമുള്ളവരെത്തി ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളയാംകുടി പള്ളിയിലായിരിക്കും സംസ്കാരം.