മൂന്ന് സുഹൃത്തുക്കളോടൊപ്പം വെട്ടത്ത് കടവിന് വടക്ക് കുളിക്കാനും കക്ക വാരാനുമായി എത്തിയതായിരുന്നു ആദര്‍ശ്. 

ഹരിപ്പാട്: കുട്ടുകാരോടപ്പം കക്ക വാരാനിറങ്ങിയ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി കായലിൽ മുങ്ങി മരിച്ചു. മുതുകുളം വടക്ക് കടാംമ്പളളിൽ കിഴക്കതിൽ രാജീവിന്‍റെയും വിനീതയുടേയും മകനായ ആദർശ് (15)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ കായംകുളം കായലിലാണ് സംഭവം. മൂന്ന് സുഹൃത്തുക്കളോടൊപ്പം വെട്ടത്ത് കടവിന് വടക്ക് കുളിക്കാനും കക്ക വാരാനുമായി എത്തിയതായിരുന്നു ആദര്‍ശ്. 

സുഹൃത്തുക്കളില്‍ ഒരാള്‍ മടങ്ങിപ്പോയെങ്കിലും ആദര്‍ശും മറ്റ് രണ്ട് സുഹൃത്തുക്കളും കായലില്‍ നിന്നും കയറിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ആദര്‍ശിനെ കാണുന്നില്ലെന്ന് സുഹൃത്തുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ആദര്‍ശിന്‍റെ മൃതദേഹം കണ്ടെത്തി. മുതുകുളം കെ വി സംസ്‌കൃത സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ആയിരുന്നു ആദര്‍ശ്.