കോഴിക്കോട്: തിരുവമ്പാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. തമ്പലമണ്ണ സ്വദേശി വയലിൽ വീട്ടിൽ രഞ്ജിത്ത് ആണ് മരിച്ചത്. 

പുഴയിൽ ഇറങ്ങിയ രഞ്ജിത്തും സുഹൃത്തും ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെട്ടു. മുക്കം ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് രഞ്ജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.