വീട്ടില്‍ നിന്ന് കുറച്ചകലെ കാര്‍ഷിക ആവശ്യത്തിനായി പഞ്ചായത്ത് നിര്‍മ്മിച്ച കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. 

കല്‍പ്പറ്റ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകന്‍ നിയാസ് (15) ആണ് മരിച്ചത്. കണിയാമ്പറ്റ ചിത്രമൂലയിലെ കുളത്തില്‍ കുളിക്കുന്നതിനിടെ ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു അപകടം. വീട്ടില്‍ നിന്ന് കുറച്ചകലെ കാര്‍ഷിക ആവശ്യത്തിനായി പഞ്ചായത്ത് നിര്‍മ്മിച്ച കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം.

കുളത്തിനടിയിലെ ചെളിയില്‍ കാല്‍പുതഞ്ഞ് അകപ്പെടുകയായിരുന്നു. ഉടനെ കമ്പളക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മീനങ്ങാടി സെന്റ്മേരീസ് കോളേജിലെ വിദ്യാര്‍ഥിയാണ്. മാതാവ്: ഷാഹിത. സഹോദരങ്ങള്‍: ഇജാസ്, ഷിയാസ്, അബ്ബാസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona