വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഷോക്കേറ്റു. കടുത്തുരുത്തി ഗവ. പോളിടെക്നിക്കിലെ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ വിദ്യാർഥിക്ക് ഷോക്കേറ്റു. കടുത്തുരുത്തി ഗവ. പോളിടെക്നിക്കിലെ രണ്ടാംവർഷ വിദ്യാർഥി അദ്വൈതിനാണ് ഷോക്കേറ്റത്. ഗുഡ്സ് ട്രെയിനിന് മുകളിലൂടെ സ്റ്റേഷനിലേക്ക് എത്താൻ ശ്രമിക്കും വഴി ആണ് അപകടം. പൊള്ളലേറ്റ അദ്വൈതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
