ഹരിപ്പാട്: ക്ലാസ് മുറിയിലെ ഫാന്‍ താഴെവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. മംഗലം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആറാട്ടുപുഴ സ്വദേശി ആയിഷ (11)യ്ക്കാണ് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ അടര്‍ന്നു വീഴുകയായിരുന്നു. 

നെറ്റിയില്‍ മുറിവേറ്റ കുട്ടിയെ അദ്ധ്യാപകര്‍ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഫാനിന്‍റെ ഇരുമ്പ് കമ്പി തുരുമ്പെടുത്തതാണ് അടര്‍ന്നു വീഴാന്‍ കാരണമെന്നാണ് കരുതുന്നത്.