Asianet News MalayalamAsianet News Malayalam

കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് അപകടം: വിദ്യാർഥി മരിച്ചു

കുറ്റ്യാടിക്കടുത്ത് തീക്കുനിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. തീക്കുനി പൂമംഗലത്ത് ഇബ്രായിയുടെ മകൻ മുനവ്വിറാണ്(19) മരിച്ചത്. മുനവ്വിർ ബൈക്കിലിരിക്കുമ്പോൾ പിറകിൽ വന്ന കാർ ഇടിച്ചാണ് അപകടം. 

Student killed in road accident in Kattiadi
Author
Kerala, First Published Oct 19, 2021, 8:04 PM IST

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് തീക്കുനിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. തീക്കുനി പൂമംഗലത്ത് ഇബ്രായിയുടെ മകൻ മുനവ്വിറാണ്(19) മരിച്ചത്. മുനവ്വിർ ബൈക്കിലിരിക്കുമ്പോൾ പിറകിൽ വന്ന കാർ ഇടിച്ചാണ് അപകടം. അരൂർ റോഡിൽ ചന്തമുക്ക് ഓവുപാലത്തിനു സമീപമാണ് അപകടമുണ്ടായത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിയാണ് മുനവ്വീർ. ഉടൻ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.മുനവ്വിറിൻ്റെ വീടിനടുത്താണ് അപകടം. മുനവ്വിറിന്റെ ഉമ്മ ഈ അടുത്താണു മരണപ്പെട്ടത്. 

സംസ്ഥാനത്ത് ഇന്ന് 7643 പുതിയ രോഗികൾ, 854 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 10,488 രോഗമുക്തർ, 77 മരണം

കോഴിക്കോട് ജില്ലയിൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. അമിതവേഗതയും ആശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നതാകുന്നതെന്നാണ് പോലീസ് പറയുന്നത്. ഗുണ നിലവാരമുള്ള ഹെൽമറ്റ് ശരിയായ രീതിയിൽ ധരിക്കാത്തതും അപകടത്തിൻ്റെ ആഴം വർദ്ധിപ്പിക്കുന്നു. ഇരുചക്രവാഹനം ഒരു പരിധി കടന്ന് വേഗം കൂടിയാൽ പിന്നെ നിയന്ത്രിക്കുക പ്രയാസമാകും. മഴയിൽ റോഡിലെ കുഴികളും അപകടം ക്ഷണിച്ച് വരുത്തുന്നുണ്ട്. വലിയ വാഹനങ്ങൾ ഇരുചക്രവാഹനങ്ങൾക്ക് റോഡിൽ വേണ്ട പരിഗണന നൽകാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios