മലപ്പുറം: കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. മലപ്പുറം വാഴക്കാട് മണന്തക്കടവിലാണ് സംഭവം. നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്. 

വാഴക്കാട് സ്കൂളിൽ വിദ്യാര്‍ത്ഥിയായ ഒമാനൂർ സ്വദേശി അരവിന്ദ് ആണ് ഒഴുക്കില്‍ പെട്ടത്. സഹപാഠികള്‍ക്കൊപ്പമാണ് അരവിന്ദ് പുഴയിലെത്തിയത്. അരവിന്ദിനൊപ്പം സ്കൂളിൽ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളാണ്  പുഴയില്‍ കുളിക്കാനെത്തിയത്.