ബത്തേരി ചുങ്കത്ത് ഫാന്‍സികട നടത്തിയിരുന്ന റോയി പെണ്‍കുട്ടിയെ തലേദിവസം സ്ഥാപനത്തില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും ഇതിന്‍റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍.
കല്‍പറ്റ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും. സുല്‍ത്താന്‍ബത്തേരി ചീരാല്‍ കൊഴുവണ ചേനോത്ത് റോയി (37)യാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കുറ്റക്കാരന്‍. റോയി ലൈംഗികമായി ഉപദ്രവിച്ചതില്‍ മനംനൊന്ത് കൊഴുവണ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി 2010 ജൂണ്‍ 28 ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ബത്തേരി ചുങ്കത്ത് ഫാന്‍സികട നടത്തിയിരുന്ന റോയി പെണ്‍കുട്ടിയെ തലേദിവസം സ്ഥാപനത്തില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും ഇതിന്‍റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍. ശാസ്ത്രീയ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായു കണ്ടെത്തി. ഇതോടെ റോയിയും സുഹൃത്ത് ജോബിന്‍ തോമസും അറസ്റ്റിലായി.
ഇതോടെയാണ് റോയിക്ക് ശിക്ഷ ലഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. തട്ടിക്കൊണ്ട് പോയതിന് മൂന്നുവര്‍ഷം കഠിനതടവും ലൈംഗിക ബന്ധത്തിന് വേണ്ടി തട്ടിക്കൊണ്ട് പോയതിന് അഞ്ചുവര്‍ഷം കഠിനതടവും ബലാത്സംഗത്തിന് 10 വര്‍ഷത്തെ കഠിനതടവിനുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍മതി. തട്ടിക്കൊണ്ട് പോയതിന് 25000 രൂപ പിഴയും ബലാത്സംഗം ബലാത്സംഗത്തിന് ഒരുലക്ഷം രൂപയും പിഴ അടക്കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. കേസിലെ രണ്ടാംപ്രതിയും റോയിയുടെ കൂട്ടുകാരനുമായ ജോബിന്‍ തോമസിനെ കോടതി മാപ്പുസാക്ഷിയാക്കി.
