പൊന്നാനി: പൊന്നാനി കുണ്ടുകടവ് പുഴയിൽ നീന്താനിറങ്ങിയ മൂന്നു കുട്ടികളിൽ ഒരാളെ കാണാതായി. പൊന്നാന വളവ്‌ റോഡ് സ്വദേശികളായ മൂന്നു കുട്ടികൾ പുഴയിൽ നീന്താനിറങ്ങുകയും അതിലെ രണ്ടു കുട്ടികൾ കരയിലേക്ക് തന്നെ തിരിച്ച് കയറുകയും ചെയ്തിരുന്നു.

വളവ് റോഡ് സ്വദേശിയായ അൻസിഫ്(15) നെയാണ് കാണാതായത്. പൊന്നാനി ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടങ്ങി. മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.