കോഴിക്കോട്: വീട് വൈദ്യുതീകരിച്ച് നൽകി നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ. താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊരങ്ങാട് തുവ്വക്കുന്നുമ്മൽ മുഹമ്മദിന്റെ വീട് സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതീകരിച്ചു നൽകി. 

മഹാത്മാഗാന്ധിയൂടെ 150 -ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് 150 വീടുകൾക്ക് സോളാർ വെളിച്ചം നൽകുന്ന വെട്ടം എന്ന പദ്ധതിയുടെ ഭാഗമായാണ് മാനസികാസ്വാസ്ഥ്യമുള്ള മുഹമ്മദിന്റെ  വീട്ടിൽ വിദ്യാർത്ഥികൾ സൂര്യ വെളിച്ചം എത്തിച്ചത്. പരിപാടി യുടെ ഔദ്യോഗിക സ്വിച്ച് ഓൺ കർമ്മം കോളേജ് പ്രിൻസിപ്പാൾ ഡോ.രാധിക കെഎം നിർവ്വഹിച്ചു. വാർഡ് മെമ്പർ മുസ്തഫ അധ്യക്ഷം വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് സത്താർ പള്ളിപ്പുറം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജ്‌മൽ പിപി, വിദ്യാർത്ഥിയായ  സചിന്ദ്  എന്നിവർ സംസാരിച്ചു.