വല്ലപ്പുഴ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയുടേതായിരുന്നു പഴ്‌സ്. വിലാസം കണ്ടെത്തി പൊലീസ് ടീച്ചറെ വിളിച്ചുവരുത്തി പഴ്‌സ് ഭദ്രമായി തിരിച്ചേൽപ്പിച്ചു.

അങ്ങാടിപ്പുറം: പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്‌സ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് വിദ്യാർഥിനികൾ മാതൃകയായി. സ്‌കൂൾ വിട്ടു പെരിന്തൽമണ്ണ ടൗണിൽ നിന്നും ബസ്സിൽ കയറിയപ്പോഴാണ് പഴ്‌സ് കുട്ടികളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കുട്ടികൾ പഴ്‌സുമായി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

വല്ലപ്പുഴ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയുടേതായിരുന്നു പഴ്‌സ്. വിലാസം കണ്ടെത്തി പൊലീസ് ടീച്ചറെ വിളിച്ചുവരുത്തി പഴ്‌സ് ഭദ്രമായി തിരിച്ചേൽപ്പിച്ചു. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ എം.ഫാത്തിമ ഷമ്മ, കെ.പി.ഫാത്തിമ ഫിദ, എ.ഫാത്തിമ ഷഹ്ന എന്നിവരാണ് മാതൃകയായത്. സ്‌കൂളിലെത്തിയ കുട്ടികളെ അധ്യാപകർ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.