ഹരിപ്പാട്: തീരദേശപാതയിൽ സ്കൂൾ വാനും ടിപ്പറും കൂട്ടി ഇടിച്ച വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആറാട്ടുപുഴ പെരുമ്പള്ളി ജംഗ്ഷനിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.നല്ലാണിക്കൽ എൽ പി എസിലെ വാനാണ് അപകടത്തിൽ പെട്ടത്.

 ആറു വിദ്യാർത്ഥികളും ആയയും ആണ് വാനിൽ ഉണ്ടായിരുന്നത്. തെക്ക് ഭാഗത്തേക്ക്  പോവുകയായിരുന്ന വാൻ കിഴക്കുനിന്ന് വന്ന തിരിഞ്ഞ ടിപ്പറുമായി ആണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടികൾക്ക് നിസാര പരിക്കുകൾ ആണ് ഉണ്ടായത്. ആരോമൽ, ദേവാനന്ദ്, കൃഷ്ണജിത്ത്, വൈഗകൃഷ്‌ണ, അർണവ്, മാധവ് എന്നീ വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഇവരെ കായംകുളം ഗവണ്‍മെന്‍റ് ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ കൃഷൻ ജിത്തിനു മാത്രമാണ്  തലയിൽ മുറിവുണ്ടായത്. ബാക്കി കുട്ടികളെ പ്രഥമ ശുശ്രുഷക്ക് ശേഷം വിട്ടയച്ചു. വാനിന്റെ ഡ്രൈവർ രാജേന്ദ്രന് പരുക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആയ സിന്ധുവിനു കാലിനു പരുക്കേറ്റതിനാൽ കായംകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു