തലവടി- വെള്ളക്കിണര്‍ സംസ്ഥാന പാതയില്‍ വച്ചാണ് കുക്കറുകള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത്.
എടത്വാ: റോഡില്‍ വച്ച് കളഞ്ഞ് കിട്ടയ രണ്ട് കുക്കര്‍ ഉടമയെ തിരികെ ഏല്‍പ്പിച്ച് വിദ്യാര്‍ഥികള്‍. കായംകുളം സ്വദേശി ഷെഫീക്കിന്റെയായിരുന്നു കുക്കറുകള്‍. ഇന്റാള്‍മെന്റ് വ്യവസ്ഥയില്‍ തലവടി, എടത്വാ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനിടെയാണ് കുക്കര്‍ നഷ്ടപ്പെട്ടതെന്ന് ഷെഫീക്ക് പറഞ്ഞു.
തലവടി- വെള്ളക്കിണര്‍ സംസ്ഥാന പാതയില്‍ വച്ചാണ് കുക്കറുകള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത്. തലവടി സ്വദേശികളായ രഞ്ജിത്ത്, അമല്‍, ആഷിന്‍, അഭിലാഷ്, നിതീഷ്, അജിന്‍, ആല്‍ഫിന്‍ എന്നിവര്‍ അടങ്ങിയ വിദ്യാര്‍ഥി സംഘം റോഡില്‍ കിടന്ന ചാക്കു കെട്ടുകള്‍ പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളില്‍ അഞ്ച്, മൂന്ന് ലിറ്ററുകളുടെ കുക്കര്‍ ശ്രദ്ധയില്‍ പെട്ടത്. വിദ്യാര്‍ഥികള്‍ പരിസരത്ത് അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്തിയില്ല. വാഹനത്തില്‍ നിന്ന് തെറിച്ച് പോയതാകാം എന്ന നിഗമനത്തില്‍ വിദ്യാര്‍ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിനെ കുക്കര്‍ ഏല്‍പ്പിച്ചിരുന്നു. ഉടമ എത്തിയ ശേഷം കൈമാറാനാണ് തീരുമാനിച്ചത്. ഉടമ എത്തിയതോടെ ബ്ലോക്ക് മെമ്പറിന്റെ സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ഥികള്‍ കുക്കറുകള്‍ തിരികെ ഏല്‍പ്പിച്ചു.
പെട്രോള്‍ പമ്പിലെ മോഷണ കേസില്‍ ട്വിസ്റ്റ്
കോഴിക്കോട്: കൊടുവള്ളി പെട്രോള്‍ പമ്പിലെ മോഷണ കേസില്‍ ട്വിസ്റ്റ്. മോഷണം പോയ മാല മുക്കു പണ്ടമെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ അമ്മയാണ് ബാഗില്‍ നിന്ന് മാല മാറ്റിയതെന്നും ഇത് അറിയാതെയാണ് പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് കൊടുവള്ളി വെണ്ണക്കാടുള്ള പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്. ജീവനക്കാരിയുടെ ബാഗില്‍ നിന്ന് മാലയും 3000 രൂപയും മോഷ്ടിച്ചു. ജീവനക്കാരുടെ വിശ്രമ മുറിക്ക് സമീപത്തു നിന്ന് മാലയും പണവും മോഷ്ടിക്കുന്നത് സിസി ടിവിയില്‍ വ്യക്തമായിരുന്നു. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ആരും കാണാതെ ഉള്ളില്‍ കയറുന്നതും മോഷണ ശേഷം പുറത്തേക്ക് പോകുന്നതും സിസി ടിവിയില്‍ പതിഞ്ഞിരുന്നു.
ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയും ചെയ്തു. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശികളായ നൗഫല്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ട്വിസ്റ്റ് പുറത്തറിയുന്നത്. മോഷ്ടിക്കപ്പട്ടത് മുക്കു പണ്ടം. പരാതിക്കാരിയുടെ അമ്മ ബാഗില്‍ നിന്ന് നേരത്തെ സ്വര്‍ണമാലയെടുത്തിരുന്നു. പകരമുണ്ടായിരുന്ന മാലയാണ് മോഷണം പോയതെന്നും മാല മാറിയ കാര്യം അറിയില്ലായിരുന്നുവെന്നും ഇതിനാലാണ് സ്വര്‍ണമാല മോഷണം പോയെന്ന് പരാതി നല്‍കിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ വിട്ടു.
സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതം, പിഴവ് മനുഷ്യസഹജം; പിന്തുണയുമായി കെ. സുരേന്ദ്രൻ

