വ്യാഴാഴ്ച രാവിലെ പെരുവാട്ടുംതാഴെ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
വടകര: ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഒഞ്ചിയം തയ്യിൽ പുലയംകുന്ന് പവിത്രന്‍റെയും ശോഭയുടെയും മകന്‍ അശ്വിനാണ് മരിച്ചത്.
ഓട്ടോമൊബൈൽ വിദ്യാർഥിയായിരുന്നു അശ്വിന്‍. വ്യാഴാഴ്ച രാവിലെ പെരുവാട്ടുംതാഴെ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ആളെ ഇടിക്കാതിരിക്കാനായി ബൈക്ക് വെട്ടിച്ചതായിരുന്നു അശ്വിന്‍. തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു. സഹോദരി: സൂര്യ.
