മൂന്നാറില്‍ മാലിന്യ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് ശുചീകരണവുമായ് സബ്ബ് കളക്ടർ തന്നെ നേരിട്ടിറങ്ങിയത്. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം.

മൂന്നാ‌ർ: മൂന്നാറിനെ ക്ലീനാക്കാൻ മുന്നിട്ടിറങ്ങി ദേവികുളം സബ് കളകടര്‍. പൊതു ജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം , തുടർ ശുചീകരണത്തിന് പദ്ധതിയിട്ടുമാണ് സബ്ബ്കളക്ടറുടെ നീക്കം.

ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാറില്‍ മാലിന്യ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് ശുചീകരണവുമായ് സബ്ബ് കളക്ടർ തന്നെ നേരിട്ടിറങ്ങിയത്. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം. പൊതു സ്ഥലങ്ങളിലെങ്ങും കുന്നുകൂടിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്‍തു കൊണ്ടായിരുന്നു തുടക്കം. മാലിന്യമുക്ത പ്രദേശമായി മൂന്നാറിനെ നിലനിർത്തുകയാണ് ലക്ഷ്യം.

മാലിന്യ വാഹിനിയായി മാറിയിരിക്കുന്ന മുതിരപ്പുഴയാറിനെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കാനാണ് ശ്രമം. വ്യാപാരികളുടേയും സഹകരണത്തോടെ പ്ലാസ്റ്റിക് ഫ്രീ മേഖലയാക്കി മൂന്നാറിനെ മാറ്റുന്നതടക്കമുള്ള പരിപാടികളും പദ്ധതിയിലുണ്ട്. മുമ്പ് പാതിയിൽ നിലച്ച ക്ളീൻ മുന്നാർ പദ്ധതി പോലാവില്ല പുതിയ നീക്കമെന്നും സബ് കളക്ടർ ഉറപ്പു നൽകുന്നു