മൂന്നാര്‍: സുഭിക്ഷ കേരളം പദ്ധതിയിലൂടെ ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത കൃഷികള്‍ തിരികെ എത്തിക്കുകയാണ് ദേവികുളം ഗ്രാമ പഞ്ചായത്തും കൃഷിവകുപ്പും. ഇതിന്‍റെ ഭാഗമായി ദേവികുളം സാന്‍റോസ് കുടിയില്‍ നൂറേക്കര്‍ റാഗി കൃഷിക്ക് തുടക്കം കുറിച്ചു. 

വരാനിരിക്കുന്ന വറുതിയുടെ കാലത്തെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഇല്ലാതായികൊണ്ടിരിക്കുന്ന ആദിവാസി സമൂഹത്തിന്‍റെ പരമ്പരാഗത കൃഷി രീതികള്‍കൂടി തിരികെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ദേവികുളം ഗ്രാമ പഞ്ചായത്ത്. 

ഇതിന്റെ ഭാമായി കൃഷി വകുപ്പിന്റെ സഹകരണത്തോടെ ദേവികുളം സാന്‍റോസ് കുടിയില്‍ നൂറേക്കര്‍ വരുന്ന സ്ഥലത്ത് റാഗി കൃഷിയ്ക്ക് തുടക്കം കുറിച്ചു. റാഗി കൃഷിയ്ക്ക് പുറമേ ഇരുനൂറേക്കര്‍ സ്ഥലത്ത് പച്ചക്കറിളും സമൃദ്ധമായി വിളയിക്കുന്നതാണ് പദ്ധതി. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച വിത്ത്, എം എല്‍ എ എസ് രാജേന്ദ്രനില്‍ നിന്ന് കര്‍ഷകയായ ശാരദ ഏറ്റുവാങ്ങി കൃഷിയിക്ക് തടക്കം കുറിച്ചു. 

വര്‍ഷങ്ങളായി തരിശ് കിടന്ന മുന്നേറേക്കറോളം വരുന്ന സ്ഥലം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷി യോഗ്യമാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്‌കുമാര്‍, കൃഷി ഓഫീസര്‍ കെ ഡി ബിജു പൗള്‍രാജ് എന്നിവര്‍ കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങളും നിര്‍ദ്ദേശവും നല്‍കി ഒപ്പമുണ്ട്.