ഇടുക്കി: ഇടമലക്കുടി പഞ്ചായത്ത് ഓഫീസിൽ കരാർ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ഓഫീസിൽ ഡാറ്റ എന്‍ട്രി ജോലിചെയ്യുന്ന ഗണേഷൻ [40] ണ് തൊഴിൽ പീഡനമെന്ന് ആരോപിച്ച് കൈയ്യിൽ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക്  ശ്രമിച്ചത്. വ്യാഴ്ച ഉച്ചയോടെ ഓഫീസിലെത്തിയ ഗണേഷൻ പഞ്ചായത്ത് സെക്രട്ടറി പോൾ ബേബി സാമുവലുമായി തർക്കത്തിലേർപ്പെടുകയും ഓഫീസിൽ സുക്ഷിച്ചിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. 

വ്യാജബില്ലുകൾ നിർമ്മിച്ച് സർക്കാർ ഫണ്ട് തട്ടിയെടുത്ത  സംഭവത്തിൽ മുൻ പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രനെ ഡാറക്ടർ സസ്പെന്റ് ചെയ്തിരുന്നു. തിരുവനന്തപുരത്ത് നിന്നും ഡിജിപിയുടെ ബൈക്കിൽ ഹോമിയോ മരുന്നുകൾ എത്തിച്ചതായി വ്യാജബില്ല് നിർമ്മിച്ച് പണം തട്ടിയ സംഭവം വാർത്തയായതോടെയാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത്. ഉദ്യോഗസ്ഥന് സഹായമായി നിന്ന ഗണേഷനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. 

പ്രശ്നത്തിൽ അനുകൂല റിപ്പോർട്ട് നൽകണമെന്ന് ഗണേഷൻ പലവട്ടം നിലവിലെ സെക്രട്ടറി പോൾ ബേബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യറാകാതെ വന്നതോടെ ഗണേഷൻ സെക്രട്ടറിയുടെ സർവ്വീസ് ബുക്ക് എടുത്തുമാറ്റി. ബുക്ക് നൽകാൻ കുട്ടാക്കാത്തതിനെ തുടർന്ന് സെക്രട്ടറി ദേവികുളം പോലീസിൽ പരാതി നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണം.