ചുങ്കം മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ ഒരു വശത്തായി റോഡില്‍ തന്നെ മുഴുവന്‍ ലോറികളും മണിക്കൂറുകളോളം പിന്നെയും നിര്‍ത്തിയിടേണ്ടി വന്നു. തുടര്‍ന്ന് മൂന്നുമണിയോടെ സമരക്കാര്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പോലീസിനെ വ്യന്യസിച്ചിരുന്നു. ബാനറോ നോട്ടിസോ ഇല്ലാതെ എത്തിയ കാറുകള്‍ അടക്കമുള്ള യാത്രവാഹനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടു

സുല്‍ത്താന്‍ബത്തേരി: ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണികള്‍ ചരക്ക് ലോറികള്‍ തടഞ്ഞിട്ടു. പുലര്‍ച്ചെയോടെ എത്തിയ 15 ഓളം ലോറികള്‍ മൈസുരു ദേശീയപാതക്കരികില്‍ നര്‍ത്തിയിട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പേകേണ്ടിയിരുന്ന വാഹനങ്ങളായിരുന്നു ഇവ. സംഘര്‍ഷവസ്ഥ ഇല്ലെന്ന് കണ്ടതിനാല്‍ രാവിലെ പത്തരയോടെ ഇവയില്‍ ചിലത് പോകാനൊരുങ്ങിയപ്പോഴാണ് സമരാനുകൂലികള്‍ എത്തി തടഞ്ഞിട്ടത്.

ചുങ്കം മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ ഒരു വശത്തായി റോഡില്‍ തന്നെ മുഴുവന്‍ ലോറികളും മണിക്കൂറുകളോളം പിന്നെയും നിര്‍ത്തിയിടേണ്ടി വന്നു. തുടര്‍ന്ന് മൂന്നുമണിയോടെ സമരക്കാര്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പോലീസിനെ വ്യന്യസിച്ചിരുന്നു. ബാനറോ നോട്ടിസോ ഇല്ലാതെ എത്തിയ കാറുകള്‍ അടക്കമുള്ള യാത്രവാഹനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടു.

പല വാഹനത്തിലും വിവാഹത്തിനും മറ്റും പങ്കെടുക്കാന്‍ പോകുന്ന കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. അഞ്ച് മിനിറ്റോളം നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് ചില വാഹനങ്ങളെ വിട്ടയച്ചത്. ബൈക്ക് യാത്രികരെയും വ്യാപകമായി തടഞ്ഞു. ബീനാച്ചി മാനന്തവാടി റോഡ് ജംങ്ഷനില്‍ തമ്പടിച്ച ഏതാനും സമരക്കാര്‍ പോലീസ് നോക്കി നില്‍ക്കെ വാഹനങ്ങളെ തടഞ്ഞ് ഡൈവര്‍മാരോട് കയര്‍ക്കുന്നത് കാണാമായിരുന്നു.