Asianet News MalayalamAsianet News Malayalam

സുമതിക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം, സഹായമൊരുക്കി മെസോണിക് ലോഡ്ജ്

പൊളിഞ്ഞ് വീഴാറായ കൂരയില്‍ കഴിയുന്ന കോഴിക്കോട് കായണ്ണ സ്വദേശി സുമതിക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ജീവിതം പുറമ്പോക്കിൽ എന്ന പരമ്പരയിലൂടെ ഇവരുടെ ദുരിതം മനസിലാക്കിയ കോഴിക്കോട്ടെ മെസോണിക് ലോഡ്ജ് എന്ന കൂട്ടായ്മയാണ് വീട് നിർമിച്ച് നല്‍കിയിരിക്കുന്നത്. 

Sumathi and her family can now live in their own home with the help of the Masonic Lodge
Author
kerala, First Published Oct 20, 2021, 10:04 AM IST

കോഴിക്കോട്: പൊളിഞ്ഞ് വീഴാറായ കൂരയില്‍ കഴിയുന്ന കോഴിക്കോട് കായണ്ണ സ്വദേശി സുമതിക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ജീവിതം പുറമ്പോക്കിൽ എന്ന പരമ്പരയിലൂടെ ഇവരുടെ ദുരിതം മനസിലാക്കിയ കോഴിക്കോട്ടെ മെസോണിക് ലോഡ്ജ് എന്ന കൂട്ടായ്മയാണ് വീട് നിർമിച്ച് നല്‍കിയിരിക്കുന്നത്. വീടിന്‍റെ താക്കോൽ കൈമാറൽ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.

ഇക്കഴിഞ്ഞ ജനുവരി 12-നാണ് സുബിഷയുടെ ഈയവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ജീവിതം പുറമ്പോക്കിൽ എന്ന പരമ്പരയിലൂടെ വാർത്തയായത്. പിന്നാലെ കോഴിക്കോട്ടെ മെസോണിക് ലോഡ്ജ് എന്ന സംഘടന സഹായവുമായെത്തി. വാർത്ത പുറത്ത് വന്ന് ഒരു വർഷമാകുന്നതിന് മുൻപ് ചോർച്ചയുള്ള കൂരയിൽ നിന്ന് സുമതിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്. 

അടുത്ത മഴയ്ക്കുമുന്നെ നെല്ല് കൊയ്യാൻ പാലക്കാട്ടെ ക‍ർഷക‍ർ, മഴയിൽ കതിരുകൾ വീണുപോയി, വൻ നാശനഷ്ടമെന്ന് കണക്ക്

അപൂര്‍വ്വ രോഗമായ ഹണ്ടിംഗ്ടണ്‍ ഡിസീസുള്ള മകൾക്കും മാനസിക രോഗിയായ അമ്മയ്ക്കും പ്രയമായ അച്ഛനുമൊപ്പം സുമതിക്ക് ഇനി സമാധാനമായി ഉറങ്ങാം. പരസഹായമില്ലാതെ എഴുന്നേല്‍ക്കാല്‍ പോലുമാകാത്ത സുബിഷയ്ക്ക് സംഘടനയുടെ നേതൃത്വത്തിൽ സൗജന്യ ചികിത്സയും നൽകി തുടങ്ങി.
 

Follow Us:
Download App:
  • android
  • ios