കോഴിക്കോട്: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്  ജീല്ലയില്‍ ഏര്‍പ്പെടുത്തിയ ഞായാറാഴ്ചകളിലെ ലോക്ഡൗണ്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ സ്ഥാപനങ്ങളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 

അതേസമയം ഇന്ന്  കോഴിക്കോട് ജില്ലയില്‍ 95 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതില്‍ വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 10 പേരാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ അഞ്ച് പേരും സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 65 പേരുമാണ്. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ അഞ്ചുമാണുള്ളത്. 10 കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.