Asianet News MalayalamAsianet News Malayalam

കുളക്കൊക്ക്, പാതിരാക്കൊക്ക്, കിന്നരി നീർക്കാക്കയുടെയും കൂട് തേടി; കാസര്‍കോട് കൊറ്റില്ലങ്ങളുടെ സർവേ പൂർത്തിയായി

നീർപക്ഷികൾ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സർവ്വേ  

Survey of Kasaragod Kotillams completed
Author
First Published Aug 22, 2024, 8:52 PM IST | Last Updated Aug 22, 2024, 8:52 PM IST

കാസര്‍കോട്: ജില്ലയിൽ നീർപക്ഷികൾ കൂടൊരുക്കുന്ന  കൊറ്റില്ലങ്ങളുടെ  സർവ്വേ പൂർത്തിയായി. കാസറഗോഡ് സാമൂഹിക വനവൽക്കരണ വിഭാഗവും മലബാർ അവേർനെസ്സ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും(MARC) ചേർന്നാണ് സർവ്വേ നടത്തിയത്. ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീർച്ചാൽ, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് നീർപക്ഷികൾ കൂടൊരുക്കിയതായി സർവേയിൽ കണ്ടെത്തിയത്. 

കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറിയ നീർകാക്ക, കിന്നരി നീർക്കാക്ക എന്നിവയുടെ എണ്ണം ജില്ലയിൽ വർധിച്ചിട്ടുണ്ട്. ഇതിൽ കിന്നരി നീർകാക്കയുടെ എണ്ണം ഇരുന്നൂറ് ശതമാനത്തോളം വർധിച്ചതായി സർവേയിൽ കണ്ടെത്തി. കഴിഞ്ഞ വർഷം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റിയപ്പോൾ നീർപക്ഷികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് വന്നിട്ടുണ്ടായിരുന്നു. ജില്ലയിലെ ജലാശയ ആവാസവ്യവസ്ഥ ആരോഗ്യകരമായ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതാണ് സർവ്വേ ഫലം എന്ന് അസി: ഫോറസ്റ്റ് കൺസർവേറ്റർ എ ഷജ്ന കരീം, ഡോ: റോഷ് നാഥ് രമേശ് എന്നിവർ അഭിപ്രായപ്പെട്ടു.

ഓണക്കാലത്ത് ഒൻപത് രൂപ അധികം നൽകി പാൽ വാങ്ങാൻ മിൽമയുടെ തീരുമാനം; കർഷകർക്ക് ലിറ്ററിന് അഞ്ച് രൂപ അധികം ലഭിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios