കെഎസ്ഇബിയുടെ സ്‌കെച്ച് പ്രകാരമുള്ള 16.55 ഏക്കര്‍ ഭൂമിയാണ് ആദ്യഘട്ടത്തില്‍ സര്‍വ്വെ നടത്തി കണ്ടെത്തുന്നത്. അഞ്ച് തലമുറകളായി താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇക്കാനഗറിലെ സര്‍വ്വേ നംബര്‍ 843-ല്‍പ്പെട്ട ഭൂമിയില്‍ താമസിക്കുന്നത്. 

മൂന്നാര്‍: ഇക്കാനഗറിലെ തര്‍ക്കഭൂമിയില്‍ സര്‍വ്വേ നടപടികള്‍ക്ക് തുടക്കം കുറിച്ച് റവന്യുവകുപ്പ്. കെഎസ്ഇബിയുടെ സ്‌കെച്ച് പ്രകാരമുള്ള 16.55 ഏക്കര്‍ ഭൂമിയാണ് ആദ്യഘട്ടത്തില്‍ സര്‍വ്വെ നടത്തി കണ്ടെത്തുന്നത്. അഞ്ച് തലമുറകളായി താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇക്കാനഗറിലെ സര്‍വ്വേ നംബര്‍ 843-ല്‍പ്പെട്ട ഭൂമിയില്‍ താമസിക്കുന്നത്. 

ഇവിടെ കാലങ്ങളായി താമസിക്കുന്ന ആളുകളെ ഇറക്കിവിടാന്‍ കെഎസ്ഇബി നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ മലകള്‍ കീഴടക്കി അവിടങ്ങളില്‍ കോടികള്‍ മുടക്കി വേലി നിര്‍മ്മിക്കുകയും ചെയ്തു. സ്വന്തം ഭൂമിയില്‍ നിന്നും കുടിയിറക്ക് ഭീഷണി നേരിട്ട കുടുംബങ്ങള്‍ ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഭൂമികള്‍ അളന്ന് തിട്ടപ്പെടുത്തുവാന്‍ റവന്യുവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതോടെയാണ് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ എന്‍എസ് ബിജിയുടെ നേത്യത്വത്തില്‍ താലൂക്ക് സര്‍വ്വെയര്‍ അരുണ്‍കുമാര്‍, വിഎഫ് ആരതി തുടങ്ങിയവര്‍ നടപടികള്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ കെഎസ്ഇബി അവകാശ വാദം ഉന്നയിക്കുന്ന 16.55 ഏക്കര്‍ ഭൂമി സര്‍വ്വെ നടത്തുകയാണ് ചെയ്യുന്നത്. എംഎം മണി മന്ത്രിയായിരിക്കെയാണ് ജനവാസകള്‍ കേന്ദ്രങ്ങള്‍ ഒന്നടങ്കം കെഎസ്ഇബി വേലികെട്ടി തിരിച്ചത്. ഇവരെ ഇറക്കിവിടാന്‍ റവന്യുവകുപ്പിന്റെ സഹയത്തോടെ നീക്കങ്ങളും ആരംഭിച്ചു. ഇതോടെയാണ് താമസക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Read Also: ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ബാങ്ക് പ്രവർത്തനസമയത്തിൽ മാറ്റം വരുന്നു