ഏഴു വർഷത്തോളം കഞ്ഞിക്കുഴിയിൽ ജോലിനോക്കവേ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പടെ ദേശീയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്

ചേർത്തല: അർബുദത്തെ അതിജീവിച്ച് വിശ്രമവേളകളിൽ വരയും വായനയും എഴുത്തുമായി കർമ മണ്ഡലത്തിൽ സജീവമാകുന്ന വെറ്ററിനറി ഡോക്ടർ എസ് ജയശ്രീക്ക് ഡോക്ടേഴ്സ് ദിനത്തിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ സ്നേഹാദരം. മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ യൂണിറ്റാണ് കാവുങ്കൽ രാഗേന്ദു വീട്ടിലെത്തി പുസ്തകവും ആശംസകാർഡും നൽകി പൊന്നാട അണിയിച്ച് ആദരിച്ചത്. ഡോ. ജയശ്രീയുടെ ഭർത്താവ് ആയുർവേദ ഡോക്ടറായ ഒ എസ് സിജിയെയും ആദരിച്ചു.

നൂറിലേറെ ചിത്രങ്ങൾ വരച്ചിട്ടുള്ള ഡോക്ടർ നിരവധി കഥയും കവിതകളും എഴുതിയിട്ടുണ്ട്. ഏഴു വർഷത്തോളം കഞ്ഞിക്കുഴിയിൽ ജോലിനോക്കവേ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പടെ ദേശീയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പുതുതായി പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് ക്ലാസ്സ് എടുത്തിരുന്ന സംസ്ഥാന ഫാക്കൽറ്റി മെമ്പർ കൂടിയായിരുന്നു. ഇപ്പോൾ ചേർത്തല കാഫ്ഫീഡ്സ് സബ്സിഡെയറി പ്രോഗ്രാമിൽ ജോലി നോക്കുന്നു. അധ്യാപികമാരായ ജാനിദേവ്, ആതിര അജിത്, കേഡറ്റ് ലീഡർ ദേവനന്ദന, പി ടി എ പ്രസിഡന്റ് കെ എസ് ലാലിച്ചൻ, വൈസ് പ്രസിഡന്റ് പി എസ് സനൽകുമാർ എന്നിവർ സംസാരിച്ചു.

ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം