വീയപുരം കപ്പത്തറ കള്ള് ഷാപ്പിൽ നടന്ന അക്രമത്തിന് പിന്നിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കള്ള് ഷാപ്പിൽ അക്രമം: പ്രതി പിടിയിൽ ഹരിപ്പാട്: വീയപുരം കപ്പത്തറ കള്ള് ഷാപ്പിൽ അക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. പണം നൽകാതെ മദ്യപിക്കാൻ എത്തുകയും തുടർന്ന് ഷാപ്പ് ജീവനക്കാരനായ അനീഷിനെ കുത്തി പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച സമീപവാസിയായ വിശ്വനെ വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടി മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

തുലാംപറമ്പ് വടക്ക് തൃപ്പക്കുടം ക്ഷേത്രത്തിന് സമീപം കോന്തിനേഴത്ത് വീട്ടിൽ രഞ്ജിത്ത് (അപ്പുണ്ണി, 36) ആണ് അറസ്റ്റിലായത്. വീയപുരം എസ്.എച്ച്.ഒ. ഷെഫീക്ക്, സി.പി.ഒ. മാരായ അനീഷ് അനിരുദ്ധൻ, രഞ്ജിത്ത്, രതീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.