കൊണ്ടോട്ടി കൊട്ടപ്പുറം ഹൈസ്കൂളിന് സമീപത്തെ 4 ഏക്കറോളം വരുന്ന സ്ഥലത്താണ് ക്വാറി പ്രവർത്തിച്ചിരുന്നത്. കൊണ്ടോട്ടി തഹസീല്‍ദാര്‍ പി എസ് രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത ഖനനം കണ്ടെത്തിയത്. 

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ട് വര്‍ഷത്തോളമായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചെങ്കല്‍ ക്വാറിക്ക് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. കൊണ്ടോട്ടി കൊട്ടപ്പുറം ഹൈസ്കൂളിന് സമീപത്തെ 4 ഏക്കറോളം വരുന്ന സ്ഥലത്താണ് ക്വാറി പ്രവർത്തിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊണ്ടോട്ടി തഹസില്‍ദാര്‍ പി എസ് രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത ഖനനം കണ്ടെത്തിയത്. ഉദ്യോഗസ്ഥ സംഘത്തെ കണ്ടതോടെ ഇവിടെ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടു. എത്രത്തോളം ചെങ്കല്ല് വെട്ടിയെടുത്തിട്ടുണ്ടെന്ന് പരിശോധിച്ച് അതിനനുസരിച്ച് പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.