തിരുവനന്തപുരം: ആറ്റിങ്ങലിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. തമിഴ്നാട് തക്കല സ്വദേശിയായ ഷാജി (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസ രാത്രി എട്ടര മണിയോടെ ആറ്റിങ്ങൽ മാമത്ത് ആണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകാൻ വേണ്ടി റോഡ് മുറിച്ചു കടക്കവേ അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഷാജിയെ ഇടിക്കുകയായിരുന്നു.

അപകടം ഉടനെ തന്നെ  ഷാജിയെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശൂപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ ഡ്രൈവറെ ഹൈവേ പൊലീസ് കൈയ്യോടെ പിടികൂടി. ഷാജിയുടെ മൃതദേഹം ആറ്റിങ്ങൽ വലിയൊരു താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.