ഫൊറൻസിക് വിദഗ്ദർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർ‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

വയനാട്: വയനാട് പുത്തൂർവയൽ മഞ്ഞളാംകൊല്ലിയിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി മുത്തുകൃഷ്ണനാണ് മരിച്ചത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആന്മഹത്യ കുറിപ്പ് കണ്ടെത്തിയതായും പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളില്ലെന്നും മേപ്പാടി പൊലീസ് അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഇയാൾ രണ്ടാഴ്ചയിലേറെയായി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. പാലക്കാട് മകളുടെ വീട്ടിൽ ആയിരുന്ന ഭാര്യ ഇന്ന് തിരിച്ചെത്തിയപ്പോളാണ് മൃതദേഹം കണ്ടത്. മരിച്ച മുത്തുകൃഷ്ണന് 72 വയസുണ്ട്. ഫൊറൻസിക് വിദഗ്ദർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർ‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.