ഇടുക്കി: മൂന്നാര്‍ സന്ദര്‍ശനത്തിനിടെ ഹ്യദയാഘാതത്തെ തുടര്‍ന്ന് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് രാജപാളയം യാദവര്‍ തെരുവ് സമ്മന്തപുരം മാരിയപ്പന്റെ മകന്‍ സദീഷ് കുമാര്‍ (27)ണ് മരിച്ചത്. കഴിഞ്ഞ ഞയറാഴ്ചയാണ് സദീഷ്‌കുമാറിനൊപ്പം ആറുപേരടങ്ങുന്ന സംഘം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്. 

സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ മടങ്ങാനിരിക്കവെ പുലര്‍ച്ചെ നാലിന് യുവാവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സുഹ്യത്തുക്കള്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മ്യതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.