അമിത വേഗതയിലെത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിലുടെ വന്ന ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല കാരാളിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അമിത വേഗതയിലെത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിലുടെ വന്ന ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാറശ്ശാല മുറിയ തോട്ടം സ്വദേശി കിരൺ പ്രസാദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

YouTube video player

അതേസമയം, ആലപ്പുഴ ബൈപാസിൽ മിനിബസും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. മിനി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കൊല്ലത്തുനിന്ന് കൃപാസനത്തിലേക്ക് വന്ന മിനി ബസും മീനുമായി പോയ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിന് തൊട്ടു മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ലോറിയിൽ ഇടിക്കുകയായിരുന്നു.